Call Now +91 9447241775
Vision of Butterfly Foundation is Contributed by Four Great Personalities
Norie Huddle
Environmentalist and Peace Activist
"Author of the Book Butterfly"
Edward Lawrence
Meteorologist
"Does Flap of a Butterfly's Wings in Brazil set of a Tornado in Texas "
Ruth Cohn
Founder of Theme Centered Interaction -TCI
Trina Paulose
Environmentalist and Peace Activist
""Author of the Book Hope for the Flowers""
Butterfly Foundation For TCI International is a registered charitable trust having registered office@ Col. Sarasakshan Centre, Pulickal kavala P. O, Kottayam, Kerala-686515.
ബട്ടർഫ്ളൈ ഫൗണ്ടേഷൻ ഫോർ സോഷ്യൽ മെറ്റമോർഫോസിസ്
വളർത്തുന്ന മനശാസ്ത്രം എന്നറിയപ്പെടുന്ന T C I യുടെ (Theme Cetered Interaction) ആവിഷ്കാരത്തിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള ഒരു സംഘടനയാണ് Butterfly Foundation. 2018 ലായിരുന്നു തുടക്കം. “ശലഭ പരിണാമം പോലെ മാനവ പരിണാമം” ഇതാണ് മുദ്രാവാക്യം. ഒരു പുഴുവിനു ശലഭം ആകാമെങ്കിൽ മനുഷ്യരാശിക്ക് തന്നെ എന്തുകൊണ്ട് ശലഭമായി കൂടാ എന്ന് ഫൗണ്ടേഷൻ ചോദിക്കുന്നു. നവസമൂഹ രചനയെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നു. ബട്ടർഫ്ളൈ ഫൗണ്ടേഷനിലെ മുൻനിര പ്രവർത്തകരെല്ലാം കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ TCI പഠനം പൂർത്തിയാക്കിയവരാണ്. സമൂഹത്തിനെ പുഴുപ്രവണതകളിൽ നിന്നും മോചിപ്പിച്ച് ശലഭ പ്രവണതകളിലേക്ക് നയിക്കുവാൻ സഹായകരമായ സൈക്കോ സോഷ്യൽ ഇടപെടലുകൾ നടത്തുന്ന ഇവരെ ബട്ടർഫ്ലൈ ഫസിലിറ്റേറ്റർമാർ എന്ന് വിളിക്കുന്നു
ശ്രീ തോമസ് അബ്രഹാം (മഹാത്മാഗാന്ധി സർവ്വകലാശാല മുൻ തുടർ വിദ്യാഭ്യാസ വകുപ്പ് മേധാവി. TCI സംബന്ധിയായി (18ഓളം പുസ്തകങ്ങൾ) മലയാളത്തിലെ ഏക ഗ്രന്ഥകർത്താവ്. ), റൂത്ത് കോൺ എന്ന ലോക പ്രസിദ്ധ മനഃശാസ്ത്ര വിദഗ്ധ പകർന്നു നൽകിയ TCI എന്ന വളർത്തുന്ന മനശാസ്ത്രത്തിലെ ഇന്ത്യയിൽ ആദ്യ ഗ്രാജ്വേറ്റ് ആണ്.
മനഃശാസ്ത്ര വിദഗ്ധന്റെ പരിശോധന മുറിയിൽ നിന്നും, ഏതാനും പേരുടെ ഒരു ചെറു വൃത്തത്തിലേക്കും (circle )അവിടെ നിന്നും സമൂഹത്തിലേക്കും (community ) വ്യാപിച്ച് ആണ് TCI ഉരുത്തിരിഞ്ഞത് . അതായത് , personal therapy, group therapy കൂടാതെ TCI ഒരു societial therapy കൂടിയാണ്. നവസമൂഹ രചനയ്ക്കുള്ള ഒരു മാർഗമാണ്.
ഇതെങ്ങിനെ ഇന്ത്യൻ സമൂഹത്തിൽ നടപ്പിൽ വരുത്താം എന്ന ചിന്തയിൽ നിന്ന് തോമസ് സർ 2018ൽ ട്രീന പൗലോസിന്റെ Hope for the Flowers എന്ന കൃതിയിൽ നിന്നും ആശയം ഉൾക്കൊണ്ട്, നോറി ഹഡിൽ എന്ന ലോകപ്രസിദ്ധ മനുഷ്യ സ്നേഹി മുന്നോട്ട് വെച്ച The Great Human metamorphosis എന്ന ആശയം സംയോജിപ്പിച്ച് "ശലഭ പരിണാമം പോലെ മാനവ പരിണാമം" എന്ന മുദ്രാവാക്യം രൂപപ്പെടുത്തി. ബ്രസീലിൽ ഒരു ശലഭം ചിറക്കനക്കിയാൽ അത് ടെക്സസിൽ ഒരു ചുഴലിക്കാറ്റ് അഴിച്ചു വീടുമോ എന്ന എഡ്വേർഡ് ലോറൻസിന്റെ ചിന്തയിൽ നിന്നും ആവേശം ഉൾകൊണ്ട് അദ്ദേഹം ശലഭ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിച്ചു. Butterfly Foundation എന്നൊരു പ്രസ്ഥാനത്തിന് രൂപം നൽകി .
എനിക്കും ഒരു ചിത്ര ശലഭമാകണമെങ്കിലോ എന്ന പ്രധാന തീമിൽ, ചരുങ്ങിയ സമയത്തിനുള്ളിൽ, 2000 ൽ അധികം കുട്ടികൾക്ക് ശില്പശാല നടത്താൻ ഫൗണ്ടേഷന് സാധിച്ചു. ഫൗണ്ടേഷന്റെ ഭാഗമായി Children for Social Metamorphosis(CSM) എന്ന ഒരു ചിറകിന് ആരംഭം കുറിച്ചു. കൊറോണ മഹാമാരി ലോകത്തെ മുഴുവൻ അവരവരുടെ വീടുകളിൽ തളച്ചിട്ട നാളുകളിൽ ഓൺലൈൻ ആയി സ്കൂൾ കുട്ടികൾക്ക് പുറമെ കൗമാര സാധ്യതകൾ ചിറക് വിടർത്തട്ടെ എന്ന തീമിൽ യുവാക്കൾക്കും ഒരുവൾക്ക് എന്തായി തീരാൻ സാധിക്കുമോ അത് അവൾ ആയിത്തീരണം എന്ന തീമിൽ സ്ത്രീകൾക്കും , ഐശ്വര്യത്തോടെ പ്രായമാകാം അർത്ഥവത്തായി ജീവിക്കാം എന്ന തീമിൽ മുതിർന്നവർക്കും ശില്പശാലകൾ സംഘടിപ്പിച്ചു. അങ്ങിനെ ഫൗണ്ടേഷന് Youth for Social Metamorphosis( YSM), Women for Social Metamorphosis (WSM) Synergy, TCI forum for Senior Citizens എന്നി ചിറകുകൾ കൂടി വളർന്നു വന്നു. ആലപ്പുഴയിലെ മോട്ടിസാറിന്റെ നേതൃത്വത്തിൽ നടന്നുവന്ന MFSD കൂടി ഫൗണ്ടേഷനുമായി ചേർന്നതോടെ Mentoring for Social Metmorphosis( MSM) എന്ന ചിറക് കൂടി ചേർന്ന് ഫൗണ്ടേഷൻ പിന്നെയും വളർച്ച പ്രാപിച്ചു.
ഈ ചിറകുകളൊക്കെ ചലിപ്പിക്കാൻ ഒരു കേന്ദ്രത്തിന്റെ ആവശ്യകത നേരിട്ട ഘട്ടത്തിൽ നിലംബൂരിൽ വെച്ച് നടന്ന ഒരു ശില്പശാലയിൽ കോട്ടയത്ത് വാഴൂരിലുള്ള തന്റെ തറവാട് വീട് തന്റെ ജീവിതകാലം ബട്ടർഫ്ളൈ ഫൗണ്ടേഷന് വിട്ടു നൽകാൻ ഇപ്പോൾ ഫൗണ്ടേഷന്റെ സംസ്ഥാന കോർഡിനേറ്റർ ആയ അഡ്വക്കറ്റ് ഗീത സരസ് മുന്നോട്ട് വന്നത് ഫൗണ്ടേഷന്റെ വളർച്ചയിലെ ഒരു പ്രധാന നാഴിക കല്ലാണ്. ഒരുപാട് ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയായ ആ ഭവനം കേണൽ സാരസാക്ഷൻ സെന്റർ എന്ന പേരിൽ ഫെഡറേഷന്റെ ആസ്ഥാനമായി ഇപ്പോൾ പ്രവർത്തിക്കുന്നു.
തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുതിർന്ന 11 ബട്ടർഫ്ളൈ ഫാസിലിറ്റേറ്റർമാരെ ചേർത്തുകൊണ്ട് Butterfly Foundation for TCI International എന്ന ഒരു ട്രസ്റ്റ് രൂപികരിച്ചു.
ഫൗണ്ടേഷനും MG Univeristy IUCDS ഡിപ്പാർട്മെന്റുമായി ചേർന്ന് TCI യിൽ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് നടന്നു കൊണ്ടിരിക്കെയാണ് കൊട്ടയത്തുള്ള സിനർജിയുടെ മാതൃകയിൽ M G University, University of the Third Age (U3A) എന്ന ഒരു പുതിയ പ്രസ്ഥാനത്തിന്റെ ആരംഭം കുറിച്ചത്. ഇതിനോട് സഹകരിക്കാൻ ബട്ടർഫ്ളൈ ഫൗണ്ടേഷൻ മുന്നോട്ട് വന്നു.
വളരെ വേഗം ഇത് കേരള സമൂഹത്തിന്റെ ശ്രദ്ധ ആകർഷിച്ചു.വ്യാപകമായ തോതിൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും യൂണിറ്റുകൾ രൂപീകൃതമായി. ബട്ടർഫ്ളൈ ഫൌണ്ടേഷൻ ഒരു ബഹുജന പ്രസ്ഥാനമായി വളർന്നു വന്നു.
TCI ദർശനത്തിന്റെ മാസ്മരികത ജനങ്ങൾ തൊട്ടറിഞ്ഞു, അംഗീകരിച്ചു, പ്രചരിപ്പിച്ചു.
കഴിഞ്ഞ കാലങ്ങളിൽ ധാരാളം ശില്പശാലകൾ സംസ്ഥാനത്തുടനീളം നടത്തിയിരുന്നുവെങ്കിലും അവയിൽ പങ്കെടുത്തവരുമായി ഒരു നിരന്തര ബന്ധം സ്ഥാപിക്കാൻ ഒരു സംവിധാനം രൂപപ്പെട്ടിരുന്നില്ല. 2018 ൽ മലപ്പുറത്തു വെച്ചു ഒന്നാം ശലഭ സംഗമം നടത്തിയപ്പോഴും 2019 ൽ ഊട്ടിയിൽ വെച്ചു രണ്ടാം ശലഭ സംഗമം നടത്തിയപ്പോഴും ഈ ചിന്ത ഉണ്ടാവാതിരുന്നത് അന്ന് ഫൗണ്ടേഷനുമായി ബന്ധപ്പെടുന്നവരുടെ എണ്ണം കുറവായിരുന്നു എന്നത് കൊണ്ടാണ്. എന്നാൽ U3A യുടെ വ്യാപനത്തോടെ സ്ഥിതി മാറി. അങ്ങിനെ 2023 ൽ പീച്ചിയിൽ വെച്ച് ചേർന്ന മൂന്നാം ശലഭ സംഗമത്തിൽ ഇങ്ങനെയുള്ളവരേ ചേർത്തുപിടിച്ചുകൊണ്ട് അവർ തമ്മിലുള്ള ബന്ധം ആഴപ്പെടുത്തുന്നതിനും അവരുടെ പഠനാഭിമുഖ്യം വർധിപ്പിക്കുന്നതിനും അങ്ങിനെ വളർച്ച ഉറപ്പാക്കുന്നതിനും അവരെ ഫൌണ്ടേഷൻ അംഗങ്ങൾ ആക്കി ചേർത്തുകൊണ്ട് ഫൗണ്ടേഷന് ഒരു സംഘടനാ രൂപം സ്വീകരിക്കാൻ സംഗമത്തിൽ തീരുമാനമുണ്ടായി. അഡ്വ. ഗീത സരസ്സിൽ നിന്നും മെമ്പർഷിപ് ഫീസായ 1000 രൂപ സ്വീകരിച്ചുകൊണ്ട് തോമസ് സർ ഇതിന് തുടക്കം കുറിച്ചു. ഒരു മാസത്തിനകം അംഗസംഖ്യ 100 കടന്നു.ഇപ്പോൾ അഗത്വം 145 ആണ് .
കേരള സമൂഹത്തിന് പരിചിതമായ ശ്രേണിപരമായ (hierarchical) സംഘടന ശൈലിക്ക് പകരം എല്ലാവരെയും ഒന്നുപോലെ പരിഗണിക്കുകയും ഒരാൾ പോലും വരികയോ പോകുകയോ ചെയ്താൽ വികസിക്കുകയോ ചുരുങ്ങുകയോ ചെയ്യുന്ന എല്ലാവരെയും ഉൾകൊള്ളുന്ന വട്ടത്തിലിരുപ്പ് സംഘടന ശൈലി കേരള സമൂഹത്തിന് TCI യുടെ സംഭാവനയാണ്. വിമർശനങ്ങൾ ഇല്ല. ആദരവോടുകൂടിയ പങ്കുവെക്കലുകൾ മാത്രം. ബട്ടർഫ്ളൈ ഫൌണ്ടേഷന്റെ ചിറകടി നാളെ ഒരു കൊടുങ്കാറ്റ് ആയി മാറുമോ?