Call Now +91 9447241775
മുദ്രാവാക്യം - ഒരുവൾക്ക് എന്തായിത്തീരുവാൻ സാധിക്കുമോ അത് അവൾ ആയിത്തീരണം
സ്ത്രീ ശാക്തീകരണത്തിന് ടി സി ഐ യിലൂടെ ഒരു പാഠഭേദം. ഇത് സ്ത്രീശാക്തീകരണത്തിന്റെ മേഖലയാണ്. ഇവിടെ മിക്ക സന്നദ്ധ സംഘടനകൾക്കും കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന വിലയിരുത്തലാണ് ബട്ടർഫ്ളൈ ഫൗണ്ടേഷനുള്ളത്. കുടുംബശ്രീ വളരെ നല്ല പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു, പക്ഷേ അത് മിക്കപ്പോഴും സാമ്പത്തിക ശാക്തീകരണത്തിൽ (economic empowerment) ഒതുങ്ങുന്നു. സ്ത്രീ കുടുംബത്തിന്റെ കേന്ദ്രബിന്ദുവാണ്. കുടുംബത്തിനു മുഴുവൻ ദിശാബോധം കൊടുക്കുവാൻ അവൾക്കു കഴിയണം. അതിന് നിർണ്ണായകമായ ഇടപെടൽ സംഭവിക്കേണ്ടത് അവളുടെ മനക്കരുത്തിന്റെ ശാക്തീകരണത്തിലാണ്. സ്വാതന്ത്ര്യം എപ്പോഴും പരിധികൾക്കുള്ളിലാണ്. പരിധികളെ വേണമെങ്കിൽ വികസിപ്പിക്കാവുന്നതേ ഉള്ളൂ. ടിസിഐ യുടെ ഈ പ്രമാണം WSM ന് മൂലക്കല്ലാണ്.
WSM എന്ന വിമൻ ഫോർ സോഷ്യൽ മെറ്റാ മോർഫോസിസ് ഇതിനുവേണ്ടിയുള്ള വേദിയാണ്.
OUR TEAM
Sheeba Sadanandan
Chief Co-ordinator WSM