Call Now +91 9447241775
OUR TEAM
മനശാസ്ത്ര ശാഖയുടെ നേട്ടങ്ങൾ ഉൾക്കൊണ്ട് ജീവിതശൈലികളിൽ മാറ്റം വരുത്തുവാൻ മുതിർന്നവർക്കായി കോട്ടയത്ത് രൂപം കൊണ്ട ഒരു കൂട്ടായ്മയാണ് സിനർജി.
Synergy (TCI forum for Senior Citizens) യുടെ മാതൃക സ്വീകരിച്ചു കൊണ്ട് മഹാത്മാ ഗാന്ധി സർവകലാശാല മുതിർന്ന പൗരന്മാരുടെ കൂട്ടായ്മകൾ u3a (University of the 3rd Age) രൂപീകരിക്കാൻ തീരുമാനിച്ചപ്പോൾ ബട്ടർഫ്ളൈ ഫൗണ്ടേഷൻ്റെ പ്രവർത്തകർ കേരളത്തിലങ്ങോളമിങ്ങോളം MGU3A യൂണിറ്റുകൾ രൂപീകരിക്കാൻ മുന്നിട്ടിറങ്ങി . ഇന്ന് 145 ഓളം MGU3A യൂണിറ്റുകൾ പ്രവർത്തിക്കുന്നു .
മുതിർന്നവരുടെ ശിഷ്ടജീവിതം അർത്ഥവത്തും ഐശ്വര്യപൂർണ്ണവും ആക്കുന്നതിന് സഹായിക്കുന്ന ഈ ആശയം 1970 കളിൽ ഫ്രാൻസിൽ രൂപം കൊണ്ട് ഇന്ന് 80 രാജ്യങ്ങളിൽ വ്യാപിച്ചിരിക്കുന്നു. ടുളൂസ് യൂണിവേഴ്സിറ്റിയിലെ സാമൂഹിക ശാസ്ത്ര വിഭാഗം പ്രൊഫ:.പിയറി വെല്ലാസ് ആണ് യു3എ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് .
വിദ്യാഭ്യാസത്തിന്റെ ഒന്നാം കാലവും (1stAge) അധ്വാനത്തിന്റെയും ഗാർഹസ്ഥ്യത്തിന്റെയും രണ്ടാം കാലവും (2ndAge) കഴിഞ്ഞാൽ നിഷ്ക്രിയതയുടെ നിശ്ചലാവസ്ഥയിലേക്കും നഷ്ടബോധത്തിന്റെ ശൂന്യത യിലേക്കും കൂപ്പുകുത്തുന്നതിനു പകരം മാറി ചിന്തിക്കുവാനും ജീവിതം നിരുപാധികം ആസ്വദിക്കാനും സാമൂഹ്യ ജീവിതത്തെ ആഘോഷമാക്കാനും ഉള്ളതാണ് മൂന്നാം കാലം (3rd Age) എന്ന് U3A ഉദ്ബോധിപ്പിക്കുന്നു.
അവരെ സന്തോഷപൂർണ്ണമായ മാനസിക ശാരീരിക അവസ്ഥയുള്ള ഒരു പ്രായമാകലിലേക്ക് പാകപ്പെടുത്തി സാമൂഹ്യ പുരോഗതിക്കുള്ള ഉപാധിയാക്കുന്നു.
മുതിർന്ന പൗരന്മാരുടെ മാനസികവും സാമൂഹികവുമായ ശാക്തീകരണം ലക്ഷ്യമിടുമ്പോൾ ഇതിന്റെ അടിസ്ഥാന വേദി സുസ്ഥിര സൗഹൃദ കൂട്ടായ്മകളാണ്.
Certified U3A Facilitators
Krishna Kumar
Fousiya V P
Sreelekha
Sajitha P
Gireesh P
Ameer Babu K
Uma K
Sreenathan K S
Jagathy P
Nixon P Gopal
P U Kunhambu Nair
Mary Seema Thomas
Sini Sidhique
Shaji K T
Anees K Francis
Mangaleswari