Call Now +91 9447241775
മുദ്രാവാക്യം “ടീച്ചറിൽ നിന്നും ടീച്ചർ പ്ലസിലേക്ക്”
ക്ലാസ് മുറിയിലെ വിഷയം പഠിപ്പിക്കലിനപ്പുറം കുട്ടികളുടെ ഹൃദയത്തിൽ ഇടം പിടിക്കുന്ന ചില അധ്യാപകരുണ്ട്. അവരിലാണ് സമൂഹത്തിന്റെം പ്രതീക്ഷ. TSM എന്ന ടീച്ചേഴ്സ് ഫോർ സോഷ്യൽ മെറ്റാമോർഫോസിസ്. ഇക്കൂട്ടരുടെ വേദിയാണ്. മുദ്രാവാക്യം “ടീച്ചറിൽ നിന്നും ടീച്ചർ പ്ലസിലേക്ക്”
നവസമൂഹരചനയിൽ അദ്ധ്യാപകർ വഹിക്കുന്ന പങ്ക് അതീവ നിർണ്ണായകരമാണെന്നത് പകൽപോലെ വ്യക്തമാണ്. പരീക്ഷയ്ക്കുവേണ്ടിയുള്ള പഠിപ്പിനിടയിൽ കുട്ടികളുടെ വ്യക്തി ത്വവികാസവും സമൂഹത്തോടുള്ള ഉത്തരവാദിത്വവും മിക്കപ്പോഴും അവഗണിക്കപ്പെട്ടുപോകുന്നു. ഈ രംഗത്ത് ടിസിഐ യിലൂടെ വലിയകാര്യങ്ങൾ ചെയ്യാനാവുമെന്ന് ബട്ടർഫ്ളൈ ഫൗണ്ടേഷന്റെ ഇതുവരെയുള്ള അനുഭവങ്ങൾ സാക്ഷ്യപ്പെടു ത്തുന്നു.
രണ്ടുതരം നല്ല അദ്ധ്യാപകർ നമ്മുടെ സമൂഹത്തിലുണ്ടെന്ന് ഫൗണ്ടേഷൻ വിലയിരുത്തുന്നു. അതിൽ ആദ്യത്തെക്കൂട്ടർക്ക് വിഷയം അറിയാം, അത് കാര്യക്ഷമതയോടെ പഠിപ്പിക്കാനറിയാം, അങ്ങനെ ചെയ്യുകയും ചെയ്യുന്നു. രണ്ടാമത്തെ കൂട്ടർ ഇപ്പറഞ്ഞ മൂന്നു ഗുണങ്ങളും ഉള്ളവരാണ്, അതിനപ്പുറത്ത് ഒരു പ്ലസ് ഫാക്ടർ കൂടി അവർക്കുണ്ട്. അത് ഇതാണ്-അവർ കുട്ടികളുടെ ഹൃദയത്തിൽ ഇടംപിടിക്കുന്നു. അവരെ കുഞ്ഞുങ്ങൾ അവരുടെ ജീവിതകാലം മുഴുവൻ ഹൃദയത്തിൽ കൊണ്ടുനടക്കുന്നു. ഇവിടെയാണ് പതിവു ബോധനശാസ്ത്രത്തിന് (pedagogy) അപ്പുറത്ത് ടിസിഐ-യ്ക്കുള്ള പ്രസക്തി. If you want to teach John Latin, you must know both Latin and John. ഇതു സംഭവിക്കണമെങ്കിൽ അദ്ധ്യാപകർ സ്വയം കണ്ടെത്തൽ നടത്തണം. അയാളുടെ സാദ്ധ്യതകളുടെ അപാരത ബോധ്യപ്പെടണം. TSM ശക്തിപ്പെടുന്നു. സ്കൂളുകൾ ശലഭവിദ്യാലയങ്ങളാകുന്നു.
OUR TEAM
K N Balaraman Namboothiri
Chief Co-ordinator TSM