Call Now +91 9447241775
മുദ്രാവാക്യം- ചേർന്നുനടക്കാം, കൈത്താങ്ങാകാം
ഇഫക്ടീവ് പേരന്റിങ്ങും ഇഫക്ടീവ് റ്റീച്ചിംഗും കുട്ടികളുടെ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനം നവസമൂഹരചനയിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്നു. ഇഫക്ടീവ് പേരന്റിങ്ങില്‍ ഉൾപ്പെടുന്ന ചില പ്രധാന ഘടകങ്ങൾ വീട്ടിലെ പഠനാന്തരീക്ഷം, അച്ഛനമ്മമാരിൽനിന്നും കുട്ടികൾക്കു ലഭിക്കേണ്ട മാർഗ്ഗദർശനം, മൂല്യബോധനം ഇവയാണ്. നിർഭാഗ്യവശാൽ ചില കുട്ടികൾക്ക് ഇവ അവരുടെ വീട്ടിൽ വേണ്ടത്ര കിട്ടുന്നില്ല. അത്തരം കുട്ടികൾ പാർശ്വവത്കരിക്കപ്പെടുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യുന്നു.
ഇവിടെയാണ് ആലപ്പുഴക്കാരനായ എം. കെ. മാത്യുവെന്ന മോട്ടി മാതൃകാപരമായ ഒരു പ്രവർത്തനം 17 വർഷം മുമ്പു തുടങ്ങിയത്. അദ്ദേഹം മുരിക്കനാടിയിൽ ഫൗണ്ടേഷൻ ഫോർ സ്റ്റുഡന്റ് ഡവലപ്മെന്റ്റ് (MFSD) എന്ന സംരംഭം ആരംഭിച്ചു. സ്കൂളുകൾ സന്ദർശിച്ച് ഏറ്റവും അർഹരായ കുട്ടികളെ കണ്ടെത്തി, അവരെ ടിസിഐ ശില്പശാലകളിലൂടെ മോട്ടി അവരോടൊപ്പം നടക്കുന്നു, അവർക്ക് കൈത്താങ്ങാകുന്നു. ഇതിനകം 150-ലേറെ കുട്ടികൾ ഇങ്ങനെ വളർന്നു മിടുക്കരായി. ഇതാണ് ഇഫക്ടീവ് മെന്റ്ററിങ് ഫോർ സോഷ്യൽ മെറ്റാമോർഫാസിസ്.
ബട്ടർഫ്ളൈ ഫൗണ്ടേഷൻ MFSD യുടെ മാതൃകയിൽ MSM കേരളമൊട്ടാകെ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നു. പ്രധാന വെല്ലുവിളികൾ ഇവയാണ്-അർഹതപ്പെട്ട കുട്ടികളെ കണ്ടെത്തൽ, അവരുടെ രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കൽ, അവർക്കു വേണ്ടി ശില്‍പ്പശാലകൾ നടത്തുവാൻ സാമ്പത്തികം കണ്ടത്തൽ.