Call Now +91 9447241775
മുദ്രാവാക്യം
യുവത്വം, നേതൃത്വം, നവസമൂഹരചന
ഇന്ന് യുവാക്കളെ നാട്ടിൽ കിട്ടാനില്ലാത്ത സാഹചര്യമാണ്. സംജാതമായിക്കൊണ്ടിരിക്കുന്നത്. യുവത്വം വിശാലമനസ്കതയുടെയും ആദർശധീരതയുടെയും സാഹസികതയുടെയും സന്നദ്ധ പ്രവർത്തനത്തിന്റെയും കാലമാണ്. മാനസിക തലത്തിലും ശാരീരിക തലത്തിലും ധാരാളം ഊർജ്ജമുള്ള കാലമാണ്. ഈ ഘട്ടത്തിൽ അവർക്കു വേണ്ടത് നേരായ നേത്യത്വപരിശീലനമാണ്. അതിലൂടെ അവ നവസമൂഹരചനയുടെ വക്താക്കളും പ്രായോക്താക്കളുമാകണമെന്ന് ബട്ടർഫ്ളൈ ഫൗണ്ടേഷൻ ആഗ്രഹിക്കുന്നു.
പ്ലസ്ടു, ഡിഗ്രി എന്നീ ലെവലുകളിൽ പഠിക്കുന്ന വിദ്യാർത്ഥി കളാണ് YSM ൽ എത്തുന്നത്. നാഷണൽ സർവ്വീസ് സ്കീമിലുടെയും ടിസിഐ ഓറിയെന്റഷൻ കിട്ടിയിട്ടുള്ള ഹയർസെക്കണ്ടറി, ഡിഗ്രിതല അദ്ധ്യാപകരിലൂടെയും ഇവരെ കണ്ടെത്തുന്നു. ഇവർക്ക് കൊടുക്കുന്ന ശില്പശാലകളുടെ ഉള്ളടക്കം സ്വയം കണ്ടെത്തൽ, സ്വയം മാറ്റത്തിലൂടെ സാമൂഹികമാറ്റം, അതിനു വേണ്ട ദൗത്യബോധം എന്നിവയാണ്. “ഏറ്റെടുത്ത ദൗത്യത്തിൽ അചഞ്ചലമായ നിശ്ചയദാർഢ്യവും സമർപ്പണവുമുള്ള ഒരുപിടി യുവാക്കൾ തീരുമാനിച്ചാൽ ചരിത്രഗതിയെത്തന്നെ സ്വാധീനിക്കാനാവും.” ഈ ഗാന്ധിസൂക്തം YSM-ന് കരുത്തുപകരുന്നു. ബട്ടർഫ്ളൈ ഫൗണ്ടേഷൻ ഈ മേഖലയിൽ നടത്തിയിട്ടുള്ള ഇടപെടലുകൾ യുവാക്കളിൽ ഉളവാക്കിയിട്ടുള്ള ആവേശം YSMന്റെ പ്രസക്തിയെ വിളിച്ചോതുന്നു.
OUR TEAM
Haridasan K
Chief Co-ordinator YSM