Call Now +91 9447241775
മുദ്രാവാക്യം - കൗമാരസാദ്ധ്യതകൾ ചിറകുവിടർത്തട്ടെ
ചിത്രശലഭത്തിന്റെ ജീവചക്രം നമ്മൾ സ്കൂൾ കാലത്ത് പഠിച്ചിട്ടുണ്ട് എന്നാൽ പുഴുവിന് രൂപാന്തരീകരണം സംഭവിക്കുന്നതിന്റെ ജീവശാസ്ത്രം ആ ഘട്ടത്തിൽ നമുക്ക് പഠിക്കാൻ ഉണ്ടായിരുന്നില്ല സമാധി ഘട്ടത്തിൽ അതായത് പ്യൂപ്പ ഘട്ടത്തിൽ ശലഭ (ഇമാജിനല്‍) സെല്ലുകള്‍ പുഴു സെല്ലുകള്‍ക്ക് മേല്‍ നേടുന്ന അട്ടിമറി വിജയമാണ് ശലഭ പരിണാമം എന്ന മെറ്റാമോർഫോസീസ്
“ശലഭ പരിണാമം പോലെ മാനവ പരിണാമം” എന്ന ഈ ആശയത്തിന്റെ ആപ്ലിക്കേഷൻ ആയി ആദ്യം തുടങ്ങിയത് ഹൈസ്കൂളിൽ പഠിക്കുന്ന കൗമാരപ്രായക്കാർക്ക് വേണ്ടിയുള്ള ശലഭ സാക്ഷരത യജ്ഞമാണ്(Children for Social Metamorphosis-CSM). ഇമാജിനലുകൾ പുഴു സെല്ലുകളില്‍ നേടുന്ന ആധിപത്യം സമൂഹത്തിന്റെ എല്ലാ മേഖലകളിലും സംഭവിക്കേണ്ടതാണെങ്കിലും വളരെ അത്യാവശ്യമായി സംഭവിക്കേണ്ടത് കൗമാര മനസ്സുകളിൽ ആണെന്ന് വിശകലനത്തോടെയാണ് ഈ യജ്ഞം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിനായി “ കൗമാരസാധ്യതകൾ ചിറകുവിടർത്തട്ടെ” എന്ന മുദ്രാവാക്യവുമായി 2018 മുതൽ ഹൈസ്കൂൾ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് രണ്ടുദിവസം നീണ്ടുനിൽക്കുന്ന ശിൽപ്പശാല തുടങ്ങിയത്..
ചിത്രശലഭത്തിന്റെ ജീവശാസ്ത്രം വച്ച് കൗമാരത്തെ നോക്കിക്കാണുമ്പോൾ തെളിയുന്ന ചിത്രം എങ്ങനെയായിരിക്കും? ഉരുകിമറിയലിന്റെ , ദ്രവീകരണത്തി ന്റെ , സ്വത്വപ്രതിസന്ധിയുടെ പ്രായം. പുഴുവാണോ അല്ല, ശലഭമാണോ അതുമല്ല. കുട്ടിക്കാലവും കൊഞ്ചിക്കലും തീരുന്നു, എന്നാൽ യുവത്വം എത്തിയിട്ടുമില്ല. എനർജിയുള്ള പ്രായം, സാഹസികതയുടെ പ്രായം. കൂട്ടുകൂടാനും താൻ എന്തൊക്കെയോ ആണെന്നു തെളിയിക്കാനും വെമ്പുന്ന പ്രായം!
ജീവിതം അടിച്ചുപൊളിക്കാനുള്ളതാണ്. എന്റെ കൂട്ടുകാരാണ് എനിക്കു പ്രധാനം. വീട്ടിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ അത് അവരുടെ കാര്യം - - ഇങ്ങനെ ഉള്ളിലെ പുഴുപ്രവണത (enterpillar instinct) ചൊല്ലിക്കൊടുക്കുന്നു. മറുവശത്ത്. ജീവിതം ഒരു സുവർണ്ണാവസരമാണ്. ദൈവം എനിക്കുതന്ന സമ്മാനമാണിത്. ഇത് ഞാൻ പരമാവധി പ്രയോജനപ്പെടുത്തും, മാതാപിതാക്കൾ കാണപ്പെട്ട ദൈവങ്ങളാണ് - ഇങ്ങനെ ശലഭ പ്രവണത (maginal instinct) ഓർമ്മിപ്പിക്കുന്നു. സംഘട്ടനം നടക്കുന്നു. അന്തരീക്ഷം അനുകൂലമാണെങ്കിൽ ശലഭസെല്ലുകൾ പെരുകും. പ്രതികൂല മാണെങ്കിൽ പുഴുസെല്ലുകൾ ഭരിക്കും.
നവസമൂഹരചനയ്ക്കുവേണ്ടി ബട്ടർഫ്ളൈ ഫൗണ്ടേഷന് നടത്താൻ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇടപെടൽ (intervention) CSM ആണ്. വരുംതലമുറയ്ക്ക് നമുക്ക് കൊടുക്കാൻ സാധിക്കുന്നത് രണ്ടേ രണ്ട് കാര്യങ്ങളാണ് - ഒന്ന്, വേരുകൾ അഥവാ മൂല്യങ്ങൾ, രണ്ട് ചിറകുകൾ അഥവാ സ്വപ്നങ്ങൾ
മിഡിൽസ്കൂൾ, ഹൈസ്കൂൾ കേന്ദ്രീകരിച്ചുള്ള ടിസിഐ ശില്പശാലകളിലൂടെ CSM പ്രവർത്തനം ആരംഭിക്കുന്നു. അതിന് മുന്നോടിയായി സ്കൂൾ അധികൃതരുമായുള്ള സമ്പർക്കം, അദ്ധ്യാപകർക്കുള്ള ശിപശാല എന്നിവ നടക്കണം. “ഞാൻ മാറുന്നു. എന്നിലൂടെ എന്റെ വീട്ടിലും എന്റെ കൂട്ടുകാരിലും മാറ്റമുണ്ടാകുന്നു." ഇതാണ് മിക്കപ്പോഴും ഒരു സാധാരണ CSM ശില്പശാലയുടെ തീം. ശില്പശാലകൾക്കുശേഷം അതാതു സ്കൂളിലെ അദ്ധ്യാപകർ മുഖേന തുടർപ്രവർത്തനങ്ങൾ നടക്കേണ്ടതുണ്ട്. പ്രത്യേകശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്കുള്ള മെന്ററിംഗ് ഇതിൽ പ്രധാനമാണ്.
Gireesh.P
Chief Co-ordinator CSM